ഏറ്റുമുട്ടല്‍ തുടരുന്നു; മെന്തര്‍ അതിര്‍ത്തിയില്‍ ഏഴ് പാക് സൈനികരെ വധിച്ചു

ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ വെടിവെയ്പ് തുടരുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ പാകിസ്താന് കനത്ത തിരിച്ചടിയാണ് നല്‍കുന്നത്. മെന്തര്‍ അതിര്‍ത്തിയില്‍ ഏഴ് പാക് സൈനികരെ വധിച്ചതായി ഇന്ത്യന്‍ സേന സ്ഥിരീകരിച്ചു. ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച അഞ്ച് ജയ്‌ഷെ മുഹമ്മദ് ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പാക് സൈനികര്‍ക്ക് നേരെയുള്ള ഇന്ത്യന്‍ സേനയുടെ ആക്രമണം പുറത്ത് വരുന്നത്. എന്നാല്‍ ഇന്ത്യയുടെ മൂന്ന് സൈനികരെ കൊലപ്പെടുത്തിയെന്ന് പാകിസ്താന്‍ അവകാശപ്പെട്ടെങ്കിലും ഇന്ത്യ സൈനിക വൃത്തങ്ങള്‍ അത് നിരാകരിച്ചു. ഒട്ടേറെ പാക് സൈനികര്‍ക്ക് പരിക്കുകള്‍ ഏറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here