ശ്രീജിവിന്റെ മരണം; സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്

ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗിന്റെ ഉറപ്പ്. ശ്രീജിവിന്റ കസ്റ്റഡി മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തുന്ന സമരം 766-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിക്കുന്നത്. സിബിഐ ഡയറക്ടറുമായി ജിതേന്ദ്ര സിംഗ് കൂടിക്കാഴ്ച നടത്തും. ഈ കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ഡയറക്ടറോട് കേന്ദ്രമന്ത്രി ആവശ്യപ്പെടും. എംപിമാരായ ശശി തരൂരും കെ.സി വേണുഗോപാലുമാണ് കേന്ദ്രമന്ത്രിയുടെ ഉറപ്പ് ലഭിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷമേ താന്‍ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. സിബിഐ കേസ് ഏറ്റെടുക്കുന്നത് വരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here