ടിക്കറ്റെടുത്തത് ഇൻഡോറിലേക്ക് എന്നാൽ പറന്നിറങ്ങിയത് നാഗ്പൂരിലേക്ക്; യാത്രക്കാരനെ വട്ടംകറക്കി ഇൻഡിഗോ

ഇൻഡോറിലേക്കുള്ള വിമാന ടിക്കറ്റെടുത്ത യാത്രക്കാരൻ ചെന്നിറഞ്ഞിയത് നാഗ്പൂരിൽ. മുംബൈയിലാണ് സംഭവം. ഇൻഡിഗോ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരനാണ് ഈ ദുർഗതി വന്നിരിക്കുന്നത്.
ഇൻഡോറിലേക്കുള്ള 6ഇ 656 വിമാനത്തിലായിരുന്നു യാത്രക്കാരൻ സഞ്ചരിക്കേണ്ടിയിരുന്നത്. ചെക്ക് ഇൻ സമയത്ത് ഇയാൾ ഈ ടിക്കറ്റ് കാണിക്കുകയും ഈ വിമാനത്തിനുള്ള ബോർഡിംഗ് പാസ് ലഭിക്കുകയും ചെയ്തു. എന്നാൽ അവസാനം ഇയാൾ ചെന്നു കയറിയത് നാഗ്പൂരിലേക്കുള്ള വിമാനത്തിലായിരുന്നു.
സുരക്ഷാജീവനക്കാരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇൻഡോറിലേക്കുള്ള വിമാനത്തിൻറെ ടിക്കറ്റുമായി വന്ന യാത്രക്കാരനെ സുരക്ഷാജീവനക്കാർ ടിക്കറ്റ് വേണ്ട പോലെ പരിശോധിക്കാതെ നാഗ്പൂരിലേക്കുള്ള വിമാനത്തിൽ കയറ്റി വിടുകയായിരുന്നുവെന്ന് ഇൻഡിഗോ എയർലൈൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. യാത്രക്കാരൻറെ് ബാഗും മറ്റും ഇൻഡോറിൽ കണ്ടെത്തിയെന്നും ഇൻഡിഗോ എയർലൈൻസ് വ്യക്തമാക്കി. ഇതിനു കാരണക്കാരായ മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായും കമ്പനി അറിയിച്ചിട്ടുണ്ട്.
man headed to indore lands in nagpur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here