സോളാർ കേസ് കേസിൽ എതിർ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി ഉമ്മൻ ചാണ്ടിക്ക് സമയം അനുവദിച്ചു

സോളാര്‍ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് സാവകാശം നല്‍കി. കേസ് പരിഗണിക്കുന്നത് ഫെബ്രുവരി ഏഴിലേക്ക് മാറ്റി. സോളാർ കമ്മീഷൻ റിപ്പോർട്ടിനെ ന്യായീകരിച്ചാണ് സർക്കാർ ഹൈക്കോടതിയിലെത്തിയത്. റിപോർട്ടിനെതിരായ ഉമ്മൻ ചാണ്ടിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. കമ്മീഷൻ നോട്ടീസ് നൽകിയില്ലന്ന ആരോപണം തെറ്റാണ്. ഉമ്മൻ ചാണ്ടി മണിക്കൂറുകളോളം കമ്മിഷനിൽ ഹാജരായിട്ടുണ്ട്. നോട്ടീസ് നല്‍കിയാണ് ഉമ്മൻ ചാണ്ടിയെ വിളിപ്പിച്ചത്. കമ്മീഷൻ റിപ്പോർട്ട് സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിൽ മാത്രമെന്ന ആരോപണവും തെറ്റ്. കമ്മീഷൻ റിപോർട്ട് തെളിവുകളുടെ അടിസ്ഥാനത്തിൽ. റിപോർട്ടിന് അടിസ്ഥാനം സാക്ഷി മൊഴികളും, രേഖകളും , ടെലഫോൺ രേഖകളും വീഡിയോ ദൃശ്യങ്ങളുമാണ്.
സരിതയുടെ കത്തിൽ ഉമ്മൻ ചാണ്ടിക്കെതിരെ പരാമർശം ഉണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here