Advertisement

പുതിയ ഭരണഘടന ബെഞ്ചിന് രൂപം നല്‍കി ചീഫ് ജസ്റ്റിസ്

January 15, 2018
0 minutes Read
Deepak mishraa

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ പുതിയ ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപംനല്‍കി. ഭരണഘടന ബെഞ്ചില്‍ നിന്ന് മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കിയാണ് ചീഫ് ജസ്റ്റിസ് പുതിയ ബഞ്ചിന് രൂപം നല്‍കിയിരിക്കുന്നത്. പ്രതിഷേധവുമായി കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ നാല് ജഡ്ജിമാരെയും ഒഴിവാക്കിയുള്ളതാണ് പുതിയ ഭരണഘടന ബെഞ്ച്. ആധാര്‍ കേസ്, ശബരിമലയിലെ സ്ത്രീ പ്രവേശനം, സ്വവര്‍ഗരതി തുടങ്ങിയ കേസുകള്‍ പുതിയ ബഞ്ചാണ് പരിഗണിക്കുക. സുപ്രീം കോടതിയിലെ നിലവിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞതിന് ശേഷമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ഈ നടപടി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top