ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്ന് സി.മോഹനന്‍

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ലെന്നും സമരം ചെയ്യുന്ന ശ്രീജിത്തിന്റെ വാദങ്ങള്‍ വാസ്തവമല്ലെന്നും വിശദീകരിച്ച് സി.മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിലെ അംഗമാണ് സി.മോഹനന്‍. ശ്രീജിവിന്റെ മരണം കസ്റ്റഡി മരണമാണെന്നും അതിലെ ദുരൂഹതകള്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് ഉന്നയിക്കുന്ന വാദങ്ങള്‍ ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അന്വേഷണ സമയത്തെ റിപ്പോര്‍ട്ടുകളും തെളിവുകളും വിശദീകരിച്ചാണ് സി.മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീജിവിന്റെ മരണം ആത്മഹത്യയാണെന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ഉണ്ട്. എന്നാല്‍, പോലീസ് കംപ്ലയ്ന്റ്‌സ് അതോറിറ്റി തെളിവുകളും മൊഴികളും പരിഗണിച്ചില്ല. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരാകരിച്ചാണ് കംപ്ലയ്ന്റ്‌സ് അതോറിറ്റി ശ്രീജിത്തിന്റേത് കസ്റ്റഡി മരണമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സഹപ്രവർത്തകരിൽ ആത്മബലം ഉണ്ടാകുന്നതിനും സാധാരണക്കാർക്ക് തെറ്റിദ്ധാരണ മാറുന്നതിനും വേണ്ടിയാണ് ബന്ധപ്പെട്ട അധികാരികളുമായി ആശയവിനിമയം നടത്തിയശേഷം ഇങ്ങനെ ഒരു കുറിപ്പ് തയ്യാറാക്കിയതെന്നും സി.മോഹനന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരിക്കുന്നു. അതേ സമയം ശ്രീജിത്ത് നടത്തുന്ന സമരം 766 ദിവസങ്ങള്‍ പിന്നിട്ടു. സിബിഐ അന്വേഷണം ഏറ്റെടുത്തതിന് ശേഷമേ സമരം അവസാനിപ്പിക്കൂ എന്നാണ് ശ്രീജിത്ത് പറഞ്ഞത്.
സി.മോഹനന്റെ ഫേസ്ബുക്ക് പോസ്റ്റ്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here