ക്രൂരപീഡനത്തിനിരയായ പെൺകുട്ടിയെ ചികത്സിക്കാൻ തയ്യാറാകാതെ സർക്കാർ ആശുപത്രി

ക്രീരപീഡനത്തിനിരയായ പെൺകുട്ടിക്ക് ചികത്സ നിഷേധിച്ച് സർക്കാർ ആശുപത്രി. പെൺകുട്ടിയെ പരിശോധിക്കാനോ ആവശ്യമായ ചികിത്സ നൽകാനോ ആശുപത്രി അധികൃതർ തയ്യാറായില്ല. ഗാസിയാബാദിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
രണ്ട് ദിവസം മുമ്പാണ് പതിമൂന്ന് വയസ് പ്രായമുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്ത കൂട്ടുകാർ ക്രൂര പീഡനത്തിന് ഇരയാക്കിയത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തെളിവെടുക്കാൻ ആശുപത്രി ജീവനക്കാരുടെ നിലപാട് വെല്ലുവിളിയായിട്ടുണ്ടെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ശനിയാഴ്ചയാണ് വീടിന് പരിസരത്ത് കളിച്ച് കൊണ്ട് നിന്ന പെൺകുട്ടിയെ കൂട്ടുകാർ ക്രൂര പീഡനത്തിന് ഇരയാക്കിയത്. പീഡനവിവരം പെൺകുട്ടി വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷവും കുട്ടിയെ പരിശോധിക്കാൻ ആശുപത്രി അധികൃതർ കൂട്ടാക്കിയില്ലെന്നാണ് ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here