കേസുകള്‍ തീരുംവരെ മന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്ന് എന്‍സിപി

എന്‍സിപിയില്‍ നിന്ന് മന്ത്രിമാരായിരുന്ന തോമസ് ചാണ്ടി, എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ പേരിലുള്ള കേസുകള്‍ ഒത്തുതീരുന്നതുവരെ പാര്‍ട്ടി മന്ത്രിസ്ഥാനം ആവശ്യപ്പെടില്ലന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരന്‍ മാസ്റ്റര്‍. കേസുകള്‍ തീര്‍ന്ന് ആദ്യം എന്നുന്ന ആള്‍ എന്‍സിപിയുടെ മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോവൂര്‍ കുഞ്ഞുമോന്‍ എന്‍സിപിയിലെത്തി മന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലായിരുന്നു ടി.പി പീതാംബരന്റെ വിശദീകരണം. കോവൂര്‍ കുഞ്ഞുമോന് എന്‍സിപിയിലേക്ക് വരാമെന്നും എന്നാല്‍ മന്ത്രി സ്ഥാനം നല്‍കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരില്ലാത്തതിനാല്‍ ഗതാഗത വകുപ്പ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ അധികാരത്തിലാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here