ബെൻസ് കാറിനൊപ്പം ഷോറൂം ജീവനക്കാർ ജയസൂര്യയ്ക്ക് നൽകിയത് എട്ടിന്റെ ‘സർപ്രൈസ്’!!

ജയസൂര്യയുടെ ആട് മലയാളികൾക്കിടയിൽ ഒരു ഓളമുണ്ടാക്കിയിട്ടുണ്ട്. എന്നാൽ അതിങ്ങ് കാർ ഷോറൂമിൽ വരെ എത്തുമെന്ന് ജയസൂര്യ സ്വപ്നത്തിൽ പോലും വിചാരിച്ച് കാണില്ല.കഴിഞ്ഞ ദിവസം ബെൻസ് കാറിന്റെ താക്കോൽ ദാന ചടങ്ങിന് ഷോറൂമിലെത്തിയപ്പോഴാണ് താരത്തിന് ‘ആട് പശ്ചാത്തലത്തിൽ’ കിടുക്കൻ സർപ്രൈസ് ലഭിക്കുന്നത്. ബുക്ക് ചെയ്ത ബെന്‍സിന്റെ ലക്ഷ്വറി എസ്‌യുവി ജിഎല്‍സി 220 ഡി താക്കോൽ കൈയ്യിലേക്ക് വാങ്ങിയ ഉടനെയെത്തി അസ്സൽ ഷാജിപാപ്പന്റെ മുന്നിലേക്ക് ഡ്യൂപ്പടക്കം ആട് കുടുംബം മുഴുവൻ മുന്നിലേക്ക്. സാക്ഷാൽ ഷാജിപാപ്പനും, സാത്താൻ സേവ്യറും , സർബത്ത് ഷമീറും, അറയ്ക്കൽ അബുവുമെല്ലാം നിരന്നു നിന്നു. ഷോറൂം ജീവനക്കാർ തന്നെയാണ് താരത്തിന് സർപ്രൈസ് നൽകാൻ വേഷം മാറി എത്തിയത്. കൊച്ചിയിലെ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ കാറ് സ്വന്തമാക്കിയത്.ജയസൂര്യയുടെ കുടുംബവും ഒപ്പമുണ്ടായിരുന്നു. ജിവനക്കാരുടെ സർപ്രൈസ് താരവും കുടുംബവും ഏറെ ആസ്വദിച്ചു. ജീവനക്കാരോടൊപ്പം കേക്ക് മുറിച്ചാണ് താരം കാറുമായി മടങ്ങിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here