ഫെബ്രുവരി 21ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് കമല്‍ഹാസന്‍

കമല്‍ഹാസന്റെ തന്റെ പാര്‍ട്ടി ഔദ്യോഗികമായി ഫെബ്രുവരി 21ന് പ്രഖ്യാപിക്കും. തമിഴ്നാട്ടിലെ രാമനാഥപുരത്തു നിന്നുള്ള താരത്തിന്റെ സംസ്ഥാന പര്യടനം ആരംഭിക്കുന്ന ദിവസമാണ് ഫെബ്രുവരി 21. അന്ന് തന്നെയാണ് പാര്‍ട്ടിയുടെ പേരും പ്രഖ്യാപിക്കുക.രാമനാഥപുരം താരത്തിന്റെ ജന്മനാടാണ്. മധുര, ഡിണ്ടിഗല്‍, ശിവഗംഗ എന്നിവിടങ്ങളിലും പര്യടനം നടത്തും. കമല്‍ഹാസന്‍ പുറത്ത് ഇറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
പാര്‍ട്ടിയുടെ പേര്‍ പ്രഖ്യാപിക്കുന്ന അതേ ദിവസം തന്നെ നയങ്ങളും, തത്വങ്ങളും പ്രഖ്യാപിക്കും. തമിഴ്നാട് രാഷ്ട്രീയത്തില്‍ കുറച്ച് കാലമായി നിലനില്‍ക്കുന്ന മാറ്റമില്ലാത്ത അവസ്ഥയെ വെല്ലുവിളിച്ചാണ് താന്‍ രാഷ്ട്രീയ രംഗത്ത് ഇറങ്ങുന്നത്. ഗ്ലാമര്‍ പരിവേഷത്തിലെ വിപ്ലവം ഉണ്ടാക്കാനോ അല്ല പര്യടനം. ജനങ്ങളെ കാണാനും മനസിലാക്കാനും അവരുടെ പ്രശ്നങ്ങള്‍ കണ്ടറിയാനുമാണെന്നാണ് കമല്‍ വ്യക്തമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here