Advertisement

ടൊവിനോ ചിത്രം ‘ഗപ്പി’ വീണ്ടും തിയേറ്ററുകളിലെത്തുന്നു

January 18, 2018
0 minutes Read
guppy

മികച്ച സിനിമയായിട്ടും തിയ്യേറ്ററില്‍ വിജയം നേടാന്‍ കഴിയാതെ പോയ മലയാള സിനിമയാണ് ഗപ്പി. ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പിയില്‍ മാസ്റ്റര്‍ ചേതനും ടൊവിനോ തോമസുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച നിരൂപക പ്രശംസം കിട്ടിയെങ്കിലും ഈ സിനിമയെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ കൈയൊഴിഞ്ഞു. പിന്നീട് ടോറന്റില്‍ റിലീസ് ആയതോടെ എല്ലാവരും ഗപ്പിയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. ഇത്രയും മികച്ച സിനിമ തിയേറ്ററുകളില്‍ പരാജയപ്പെട്ടതോര്‍ത്ത് മലയാള സിനിമ പ്രേമികള്‍ ഒരുപാട് വേദനിച്ചു. പ്രേക്ഷകര്‍ മാത്രമല്ല ഗപ്പിയിലെ കേന്ദ്ര കഥാപാത്രമായ ടൊവിനോയും ഗപ്പി തിയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയതിലുള്ള വേദന പലപ്പോഴായി സോഷ്യല്‍ മീഡിയയിലൂടെയും അഭിമുഖങ്ങളിലൂടെയും പ്രകടിപ്പിച്ചിട്ടുണ്ട്. അന്ന് ഗപ്പിയുടെ ആരാധകര്‍ ടൊവിനോയ്ക്ക് നല്‍കിയ ഒരു ഉറപ്പുണ്ട്… ഗപ്പി ഒരിക്കല്‍ കൂടി തിയേറ്ററുകളിലെത്തിയാല്‍ ഞങ്ങള്‍ ഉണ്ടാകും മുന്‍നിരയില്‍ ഗപ്പിയ്ക്കും തേജസ് വര്‍ക്കിയ്ക്കും വേണ്ടി കൈയ്യടിക്കാന്‍ എന്ന്. ഗപ്പിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാം. ഒരിക്കല്‍ കൂടി ഇതാ ഗപ്പി തിയേറ്ററുകളില്‍ എത്തുന്നു. ടൊവിനോ തന്നെയാണ് ഈ കാര്യം ഫേസബുക്ക് പേജിലൂടെ അറിയിച്ചത്.
ജനുവരി 21നാണ് ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. തിരുവന്തപുരം ശ്രീ വിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ തുടങ്ങിയ തിയേറ്ററുകളിലാണ് ഗപ്പി വീണ്ടും പ്രദര്‍ശിപ്പിക്കുക. രാവിലെ എട്ട് മണിക്കാണ് പ്രദര്‍ശനം. ഗപ്പിയിലെ അഭിനയത്തിന് മാസ്റ്റര്‍ ചേതന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു. 2016 ഓഗസ്റ്റ് 5നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top