ശ്രീജീവിന്റെ കസ്റ്റഡി മരണം; ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍

ശ്രീജീവിന്‍റെ കസ്റ്റഡിമരണത്തില്‍ ആരോപണവിധേയരായ പൊലീസുകാര്‍ക്കെതിരായ നടപടി തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇത് സംബന്ധിച്ച ഹര്‍ജി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
ശ്രീജീവിന്റെ മരണത്തില്‍ കുറ്റാരോപിതരായ പോലീസുകാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് പോലീസ് കംപ്ലയിന്റ് അതോറിറ്റി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരേയും തുടര്‍ന്ന് നടപടി സ്വീകരിക്കുന്നതിനെതിരേയും കുറ്റാരോപിതര്‍ കോടതിയില്‍ നിന്ന് സ്‌റ്റേയും നേടിയിരുന്നു. ഇത് നീക്കണമെന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
ആരോപണവിധേയരായ പെലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം, വകുപ്പ്തല നടപടി സ്വീകരിക്കണം, ശ്രീജിവിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി ഇവരില്‍ നിന്ന് പത്ത് ലക്ഷം രൂപ ഈടാക്കി നല്‍കണം എന്നുമായിരുന്നു പൊലീസ് കംപ്ലൈന്‍റ് അതോറിറ്റിയുടെ ഉത്തരവ്.കേസ് അടുത്ത ദിവസം കോടതി പരിഗണിക്കും. ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തി വരുന്ന സമരം 770 ദിവസം പിന്നിട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here