നെഹ്‌റു ലോ കോളേജിലെ ആത്മഹത്യശ്രമം; നാല് പേര്‍ക്കെതിരെ കേസ്

നെഹ്‌റു ഗ്രൂപ്പിന്റെ കീഴിലുള്ള ലോ കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ലോ കോളേജുമായി ബന്ധപ്പെട്ട നാല് പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. വൈസ് പ്രിന്‍സിപ്പാള്‍ കൃഷ്ണമൂര്‍ത്തി, ലീഗല്‍ അഡൈ്വസര്‍ ഉണ്ണികൃഷ്ണന്‍, ഓഫീസ് അസിസ്റ്റന്റ് വത്സലകുമാര്‍, അധ്യാപിക ഷീന എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. അതേ സമയം വിദ്യാര്‍ത്ഥിയുടെ സസ്‌പെന്‍ഷന്‍ കോളേജ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കുറിപ്പ് ഇന്നലെ തന്നെ മാധ്യമങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതില്‍ മാനേജ്‌മെന്റിനെതിരെയും നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെതിരെയും പരാമര്‍ശമുണ്ടായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here