കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിച്ച് വിഎസ്; നിലപാടില്‍ ഉറച്ച് യെച്ചൂരി

സിപിഎം പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം കൊല്‍ക്കത്തയില്‍ നടക്കുകയാണ്. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ചുള്ള ചൂടേറിയ ചര്‍ച്ചകളാണ് കമ്മിറ്റിയില്‍ നടക്കുന്നത്. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി ബന്ധമാകാമെന്ന സ്വന്തം നിലപാടില്‍ മാറ്റമില്ലാതെയാണ് യെച്ചൂരി നില്‍ക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലാതെയാണ് സീതാറാം യെച്ചൂരി കേന്ദ്ര കമ്മിറ്റിയില്‍ എത്തിയിരിക്കുന്നത്. സീതാറാം യെച്ചൂരിയെ പിന്തുണച്ച് വിഎസ് അച്യുതാന്ദനും രംഗത്തെത്തി. ബിജെപിക്കെതിരെ മതേതര കക്ഷികളുമായി ബന്ധം പുലര്‍ത്താമെന്ന നിലപാടിലാണ് വിഎസ്. കേന്ദ്ര കമ്മിറ്റിക്ക് തന്റെ നിലപാട് കത്തയച്ച് അറിയിക്കുമെന്ന് വിഎസ് മാധ്യമങ്ങളെ അറിയിച്ചു. യെച്ചൂരിയുടെ നിലപാടിനെ അനുകൂലിക്കാതെയാണ് പ്രകാശ് കാരാട്ട് പക്ഷം നില്‍ക്കുന്നത്. കോണ്‍ഗ്രസ് ബന്ധത്തെ കുറിച്ച് കാരാട്ട്-യെച്ചൂരി പക്ഷങ്ങള്‍ തമ്മിലുള്ള ഭിന്നത ദിനംപ്രതി രൂക്ഷമാകുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here