വേണ്ടത് സമവായം; സീതാറാം യെച്ചൂരി

കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യം വേണമെന്ന യെച്ചൂരി നിലപാടും യാതൊരു കാരണവശാലും കോണ്‍ഗ്രസുമായി കൂട്ടുകൂടരുതെന്ന കരാട്ട് നിലപാടും നേര്‍ക്കുനേര്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വിഷയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു. കോണ്‍ഗ്രസ് വിഷയത്തില്‍ സമവായം വേണമെന്ന ആവശ്യത്തിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്ര കമ്മിറ്റിയില്‍ സ്വന്തം രേഖ അവതരിപ്പിക്കുന്നതിനിടയിലാണ് യെച്ചൂരി തന്റെ ആവശ്യം പാര്‍ട്ടിയെ അറിയിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ഒറ്റ രേഖ പോയാല്‍ മതിയെന്ന് യെച്ചൂരി നിലപാട് സ്വീകരിച്ചു. കോണ്‍ഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്ന നിലപാടില്‍ തന്നെയാണ് പ്രകാശ് കാരാട്ട് ഇപ്പോഴും. കേന്ദ്ര കമ്മിറ്റിയില്‍ കാരാട്ടിനൊപ്പമാണ് കൂടുതല്‍ പാര്‍ട്ടി നേതാക്കളും. ഡിസംബറില്‍ ചേര്‍ന്ന പിബിയിലും പ്രകാശ് കാരാട്ടിന് തന്നെയാണ് മുന്‍തൂക്കം ഉണ്ടായിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here