Advertisement

ശ്രീജീവിന്റെ കസ്റ്റഡി മരണം; വിജ്ഞാപനത്തിന്റെ പകർപ്പ് ശ്രീജിത്തിന് കൈമാറി

January 19, 2018
Google News 0 minutes Read
Sreejivs death

ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനത്തിന്റെ പകർപ്പ് സഹോദരൻ ശ്രീജിത്തിന് കൈമാറി. കരട് വിജ്ഞാപനത്തിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു. എംവി ജയരാജനാണ് പകർപ്പ് ശ്രീജിത്തിന് കൈമാറിയത്.

അന്വേഷണത്തിന് ഉത്തരവിട്ട സാഹചര്യത്തിൽ സമരം നിർത്തണമെന്ന് എംവി ജയരാജൻ ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണത്തിന്റെ നടപടികൾ തുടങ്ങിയാൽ മാത്രമേ സമരം നിർത്തുവെന്ന് ശ്രീജിത്ത് പറഞ്ഞു.

കഴിഞ്ഞ 771 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരത്തിലായിരുന്നു ശ്രീജിത്ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here