സുപ്രീം കോടതിയിലെ പ്രതിസന്ധി; അയവില്ലാതെ ചീഫ് ജസ്റ്റിസ്

സുപ്രീം കോടതിയിലെ പ്രതിസന്ധിയെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. കോടതിയിലെ ഹെല്‍ത്ത് ക്യാമ്പിനിടെ മാധ്യമങ്ങള്‍ ചീഫ് ജസ്റ്റിസിനെ സമീപിച്ചെങ്കിലും പ്രതികരിക്കാതെ മടങ്ങുകയായിരുന്നു അദ്ദേഹം. ഇതോടെ ജുഡീഷ്യറിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് വൈകിയേക്കും. സുപ്രീം കോടതിയില്‍ നിന്ന് പ്രതിഷേധവുമായി പുറത്തിറങ്ങി വാര്‍ത്തസമ്മേളനം നടത്തിയ നാല് ജഡ്ജിമാരുമായും ചീഫ് ജസ്റ്റിസ് കൂടികാഴ്ച നടത്തിയിട്ടുണ്ടെങ്കിലും പ്രതിസന്ധികളില്‍ പൂര്‍ണ്ണമായും പരിഹാരം കാണാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ജഡ്ജിമാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം പ്രതിഷേധവുമായി പുറത്തിറങ്ങിയ നാല് ജഡ്ജിമാരില്‍ ഒരാളായ ജെ. ചെലമേശ്വര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഹൈദരബാദിലേക്ക് പോകുകയും ചെയ്തു. അതോടെ ഇനി തിങ്കളാഴ്ച മാത്രമേ പ്രശ്‌നപരിഹാരത്തിനുള്ള സാധ്യതകള്‍ കാണുന്നുള്ളൂ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here