അണ്ടര്‍-19 ലോകകപ്പ്; മൂന്നാം അങ്കത്തിലും വിജയിച്ച് ഇന്ത്യയുടെ കുഞ്ഞന്‍മാര്‍ ക്വാര്‍ട്ടറില്‍

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്നിലും വിജയിച്ച് ഇന്ത്യന്‍ ടീം ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. മൂന്നാം മത്സരത്തില്‍ സിംബാവയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 10 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇന്ത്യയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയില്‍ നിന്ന് ക്വാര്‍ട്ടറിലേക്ക് എത്തുന്നത് ഓസ്‌ട്രേലിയയാണ്. ഇന്ത്യയ്ക്ക് ആറ് പോയിന്റും ഓസ്‌ട്രേലിയയ്ക്ക് നാല് പോയിന്റുമാണ് ഉള്ളത്. ആദ്യം ബാറ്റ് ചെയ്ത സിംബാവെയ്ക്ക് 154 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. അനുകുല്‍ സുധാകര്‍ റോയ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 21.4 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തില്‍ എത്തിച്ചേര്‍ന്നു. ഓപ്പണര്‍മാരായ ശുബ്മന്‍ ഗില്‍ 90 റണ്‍സും ഹാര്‍വിക് ദേശായ് 56 റണ്‍സും നേടി പുറത്താകാതെ നിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here