പത്മാവതില്‍ സെന്‍സര്‍ ബോര്‍ഡ് കൈ വച്ചത് ഇങ്ങനെ, ശരീരഭാഗങ്ങള്‍ മറച്ച് ദീപിക

കോളിളക്കം സൃഷ്ടിച്ച പത്മാവത് എന്ന ചിത്രത്തിലെ ഗാനം മാറ്റങ്ങളോടെ അണിയറ പ്രവര്‍ത്തകര്‍ വീണ്ടും പുറത്ത് വിട്ടു. ഗൂമര്‍ എന്ന ഗാനത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്. കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിച്ച് മാറ്റം വരുത്തിയ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. വയറിന്റെ ഭാഗത്ത് ചുവന്ന നിറം ഉപയോഗിച്ച് മറച്ചാണ് പുതിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോ യു ട്യൂബില്‍ റിലീസ് ചെയ്തു. ജനുവരി 25നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ദീപിക പദുകോണും ഷാഹിദ് കപൂറും രണ്‍വീര്‍ സിങ്ങുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. റാണി പത്മാവതിയുടെ കഥ വികലമായി ചിത്രീകരിച്ചുവെന്നാണ് സിനിമയെ ശക്തമായി എതിര്‍ക്കുന്ന കര്‍മിസേനയുടെ വാദം.
മാറ്റം വരുത്തുന്നതിന് മുമ്പുള്ള വീഡിയോ ഇങ്ങനെ
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here