സോളാര്‍ ബോട്ടുകളുടെ ഉദ്ഘാടനം മന്ത്രി നിര്‍വ്വഹിച്ചു

solar boat

മൂന്നാര്‍ കുണ്ടള ജലാശയത്തില്‍ ഹൈഡല്‍ വകുപ്പ് നടപ്പിലാക്കുന്ന സോളാര്‍ ബോട്ടിംഗിന്റെ ഉദ്ഘാടനം വൈദ്യുതിവകുപ്പു മന്ത്രി എം.എം.മണി നിര്‍വ്വഹിച്ചു. പരിസ്ഥിതിയ്ക്ക് കോട്ടം വരുത്താത്ത വിധത്തിലുള്ള സോളാര്‍ ബോട്ടുകളാണിത്. 14 പേര്‍ക്ക് യാത്ര ചെയ്യുവാന്‍ സാധിക്കുന്ന രണ്ടു ബോട്ടുകളാണ് കുണ്ടളയിലുള്ളത്. 4 സീറ്റുകളും പത്തും സീറ്റുകളും ഉള്ള ബോട്ടുകളാണിവ. ഇത്തരത്തിലുള്ള കൂടുതല്‍ ബോട്ടുകള്‍ ഇവിടെയെത്തിക്കുമെന്ന് ഹൈഡല്‍ അധികൃതര്‍ പറഞ്ഞു.

35
നിലവില്‍ പെഡല്‍, ശിഖാര്‍ ബോട്ടുകള്‍ ഇവിടെ സര്‍വ്വീസ് നടത്തുന്നുണ്ട്. സോളാര്‍ ബോട്ടുകളിലൂടെ ചെലവു കുറച്ചു വരുമാനം കൂട്ടുക എന്ന ലക്ഷ്യവും കൂടി ഹൈഡല്‍ വകുപ്പിനുണ്ട്. ചോലവനങ്ങളോട് ചേര്‍ന്നു കിടക്കുന്ന കുണ്ടള ജലാശയത്തില്‍ കൂടുതല്‍ ബോട്ടുകളെത്തിയത് കൂടുതല്‍ വിനോദസഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കും.    എസ്.രാജേന്ദ്രന്‍, ജനപ്രതിനിധികള്‍, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
1നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More