Advertisement

പൂട്ടാനൊരുങ്ങി യുഎസ് ഖജനാവ്

January 20, 2018
1 minute Read
us

പ്രതിസന്ധിയില്‍ യുഎസ് ഖജനാവ്. പ്രസിഡന്റ് പദവിയിലെത്തി ട്രംപ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തിലാണ് ധനബില്‍ പാസ്സാക്കാനാകാതെ യുഎസ് ഖജനാവ് പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. ഇന്നലെ രാത്രി നടന്ന സെനറ്റര്‍മാരുടെ യോഗത്തിലെ വോട്ടെടുപ്പ് പരാജയപ്പെട്ടു. ചെറുപ്പക്കാരായ കുടിയേറ്റക്കാരുടെ പദ്ധതികള്‍ പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ബില്‍ പാസ്സാക്കാതെ ഇരുന്നത്. ബില്‍ പാസ്സാക്കാന്‍ ട്രംപ് തയ്യാറായിട്ടില്ല. ബില്‍ പാസായില്ലെങ്കില്‍ ഇന്ന് ഖജനാവ് കാലിയാവും. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റാണ് പാസ്സാകാത്തത്. അഞ്ച് വര്‍ഷത്തിനിടെ അമേരിക്ക നേരിടുന്ന രണ്ടാമത്തെ പ്രതിസന്ധിയാണിത്. രാജ്യത്തെ ധനവിനിമയം മുഴുവനായി സ്തംഭിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.

us

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top