Advertisement

കാസര്‍കോട്ട് വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു

January 21, 2018
Google News 0 minutes Read
accident national highway

ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും പതിമൂന്ന് വയസ്സുകാരിയായ മകളും മരിച്ചു. കാസര്‍കോട് ബണ്ടിച്ചാലിലാണ് സംഭവം. ചട്ടംചാല്‍ മണ്ഡലി പാറ സ്വദേശികളായ ശോഭ മകള്‍ വിസ്മയ  എന്നിവരാണ് മരിച്ചത്. മൂത്ത മകളുടെ ചോറൂണിന് പൂല്ലൂരിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്. . ഗരുതരമായി പരിക്കേറ്റ ശോഭയുടെ ഭര്‍ത്താവ് രാജനേയും ഓട്ടോ ഡ്രൈവര്‍ ഖാദറിനെയും മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയുടെ മുകളിലേയ്ക്ക് വീണ ലോറിപൊലീസും അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് തള്ളിമാറ്റിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here