പടക്കക്കടയില്‍ തീപിടുത്തം; ഡല്‍ഹിയില്‍ 17പേര്‍ മരിച്ചു

ബവാനയിലെ ഇന്‍ഡസ്ട്രിയിൽ ഏരിയയിലെ പടക്കക്കടയില്‍ തീപിടുത്തം.സ്ത്രീകളടക്കം പതിനേഴ് പേർ വെന്തുമരിച്ചു. ബവാന പ്രദേശത്തെ സെക്ടർ അഞ്ചിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. താഴത്തെ നിലയിലെ കാർപ്പെറ്റ് ഫാക്ടറിയിൽ നിന്നാണ് തീപടർന്നത്. മുകൾ നിലകളിലെ പ്ലാസ്റ്റിക്ക് ഫാക്ടറിയിലേക്കും പടക്ക നിർമ്മാണ ശാലയിലേക്കും തീപടരുകയായിരുന്നു.
30 യൂണിറ്റ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തീപിടുത്തമുണ്ടായത്.സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here