ഓസ്ട്രേലിയന്‍ ഓപ്പണ്‍; റോജര്‍ ഫെഡററും റാഫേല്‍ നാദാലും ക്വാര്‍ട്ടറില്‍

ഈ വര്‍ഷത്തെ ആദ്യത്തെ ഗ്ലാന്‍സ്ലാം പോരാട്ടമായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. 52-ാം ഗ്രാന്സ്ലാം ക്വാര്‍ട്ടറെന്ന സ്വപ്നവും ഫെഡറര്‍ പിന്നിട്ടു. മെല്‍ബണില്‍ 14-ാം തവണയാണ് ഫെഡറര്‍ ക്വാര്‍ട്ടറിലെത്തുന്നത്. ഹംഗേറിയന്‍ താരം മാര്‍ട്ടണ്‍ ഫുക്സോവികിനെ പുറത്താക്കിയാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. ആദ്യ സെറ്റും മൂന്നാം മൂന്നാം സെറ്റും ഫെഡറര്‍ അനായാസം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ശക്തമായ പോരാട്ടമാണ് നടന്നത്. സ്കോര്‍: 6-4, 7-6, 6-2.
ലോക ഒന്നാം നന്പർ സ്പെയിന്റെ നദാലിനോട് ശക്തമായി പോരാടിയശേഷമാണ് അർജന്റീനയുടെ ഡിയേഗോ ഷ്വാട്സ്മാൻ കീഴടങ്ങിയത്. നാലു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് നദാൽ ജയിച്ചത്. 6-3, 6-7 (4-7), 6-3, 6-3നായിരുന്നു ലോക ഒന്നാം നന്പറിന്റെ ജയം. നദാലിന്റെ 10-ാമത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍ ക്വാർട്ടർ ഫൈനൽ പ്രവേശനമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here