നവവധുവായി, സുന്ദരിയായി ഭാവന

നടി ഭാവനയുടെ വിവാഹം ഇന്ന് തൃശ്ശൂരില്‍ നടക്കുകയാണ്.നവവധുവായി ഒരുങ്ങിയിരിക്കുന്ന ഭാവനയുടെ ചിത്രങ്ങള്‍ പുറത്ത് വന്നു. വളരെ കുറച്ച് ആഭരണങ്ങള്‍ മാത്രം അണിഞ്ഞാണ് ഭാവന വധുവായി ഒരുങ്ങിയിരിക്കുന്നത്. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ രഞ്ജുവാണ് ഭാവനയെ ഒരുക്കിയിരിക്കുന്നത്.
തിരുവമ്പാടി ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങ്. രാവിലെ ഒമ്പതിനും പത്തിനും മധ്യേയാണ് മുഹൂർത്തം. കന്നട നിര്‍മ്മാതാവായ നവീനാണ് വരന്‍. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി രാവിലെ തൃശൂർ ജവഹർലാൽ കൺവൻഷൻ സെൻററിലും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവര്‍ക്കായി തൃശ്ശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലും സത്കാര ചടങ്ങുകള്‍ നടക്കും. കഴിഞ്ഞ ദിവസമാണ് മൈലാഞ്ചി കല്യാണ ചടങ്ങുകള്‍ നടന്നത്. സിനിമാ രംഗത്ത് നിന്നുള്ള വളരെ അടുത്ത വനിതാ സുഹൃത്തുക്കള്‍ മാത്രമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.
bhavana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here