കേന്ദ്ര വിമര്‍ശനങ്ങള്‍ ഒഴിവാക്കിയുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് വിമര്‍ശനം

ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്‍പുള്ള ഗവര്‍ണറുടെ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് പരക്കെ വിമര്‍ശനം. നിയമസഭയില്‍ ഗവര്‍ണര്‍ പി.സദാശിവം നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര വിമര്‍ശനങ്ങള്‍ ഒഴിവാക്കിയെന്നാണ് വിമര്‍ശനം. കേന്ദ്ര വിമര്‍ശനത്തെ കുറിച്ചുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍ വായിച്ചില്ല. നയപ്രഖ്യാപന പ്രസംഗത്തിലെ അഞ്ചാം പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന കാര്യങ്ങളാണ് ഗവര്‍ണര്‍ വായിക്കാതെ ഒഴിവാക്കിയതെന്നാണ് വിമര്‍ശനത്തില്‍ പറയുന്നത്. സംസ്ഥാന സർക്കാരിനെ മറികടന്ന് ജില്ലാഭരണകൂടങ്ങളിലും തദ്ദേശതലത്തിലും വരെ കടന്നുകയറാൻ കേന്ദ്രം ശ്രമിക്കുന്നുവെന്നതും സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നു എന്നതുമാണ് ഗവർണർ വിട്ടുകളഞ്ഞത്. അതേസമയം ഭരണ-പ്രതിക്ഷങ്ങൾ ഇതു സംബന്ധിച്ച് പരസ്യ വിമർശനമോ അതൃപ്തിയോ രേഖപ്പെടുത്തിയിട്ടില്ല. രാജ്ഭവനും ഇതു സംബന്ധിച്ച പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നാണ് വിവരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here