Advertisement

പരിസ്ഥിതിയെ അവഗണിക്കുന്നതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണമെന്ന് ഗവർണർ

August 15, 2019
Google News 1 minute Read

പരിസ്ഥിതിയെ അവഗണിക്കുന്നതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണമെന്ന് ഗവർണർ പി.സദാശിവം. പരിസ്ഥിതി സൗഹാർദ സമീപനം അനിവാര്യമായിരിക്കുകയാണെന്നും ഗവർണർ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ വ്യക്തമാക്കി.പ്രളയബാധിതരെ ചേർത്തു നിർത്താനും അവരെ സഹായിക്കാനും എല്ലാവരും മുന്നിട്ടിറങ്ങണമെന്നും ഗവർണർ ആവശ്യപ്പെട്ടു.സ്വാതന്ത്ര്യദിനം പ്രമാണിച്ച് രാജ് ഭവനിൽ ഇന്ന് വൈകീട്ട് നടത്താനിരുന്ന സ്വീകരണം റദ്ദാക്കിയിട്ടുണ്ട്.പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

Read Also; ‘ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തർ’; ജനപ്പെരുപ്പം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത് സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാകയുയർത്തി. കോഴിക്കോട് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിൽ മന്ത്രി എ കെ ശശീന്ദ്രനും കോട്ടയത്ത് പി തിലോത്തമനും കണ്ണൂരിൽ മന്ത്രി ഇ.പി ജയരാജനും പതാകയുയർത്തി.

Read Also; രാജ്യം എഴുപത്തിമൂന്നാമത് സ്വാതന്ത്ര്യദിന ആഘോഷ നിറവിൽ

ജനപ്പെരുപ്പം രാജ്യം നേരിടുന്ന പ്രശ്നമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വതന്ത്ര്യദിന സന്ദേശത്തിൽ പറഞ്ഞു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. ജനപ്പെരുപ്പം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി ചെറിയ കുടുംബമുള്ളവരാണ് യഥാർത്ഥ ദേശഭക്തരെന്നും പറഞ്ഞു. ജനപ്പെരുപ്പ നിയന്ത്രണം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും ജനപ്പെരുപ്പം നിയന്ത്രിക്കുക തന്നെ വേണമെന്നും നരേന്ദ്രമോദി പറഞ്ഞു. ഒരു രാജ്യം ഒരു ഭരണഘടന എന്നതിലേക്ക് ഇന്ത്യ എത്തി. ജിഎസ്ടിയിലൂടെ ഒരു രാജ്യം ഒരു നികുതി എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ഇനി ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്നത് ചർച്ച ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here