Advertisement

ദിലീപിന്റെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

January 22, 2018
Google News 0 minutes Read
dileep

നടിയെ അക്രമിച്ച കേസിൽ ദിലീപ് നൽകിയ ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി വെച്ചു. നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ദിലീപിന്റെ ഹർജി.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിൽ സമർപ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകർപ്പ് പ്രതിയായ ദിലീപിന് നൽകരുതെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ നൽകരുതെന്നുമാണ് പൊലീസിന്റെ ആവശ്യം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹർജിയിൽ പറയുന്നതെന്നും പൊലീസ് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here