Advertisement

കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണ്ണര്‍

January 22, 2018
Google News 1 minute Read

മാനുഷിക വിഭവശേഷിയിൽ യുഎൻ മാനദണ്ഡമനുസരിച്ച് കേരളം രാജ്യത്ത് ഒന്നാമതെന്നും അഴിമതി രഹിത സംസ്ഥാനമെന്നും വിലയിരുത്തലുണ്ടെന്നും ഗവര്‍ണര്‍നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.ചില സംഘടനകള്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഗവര്‍ണര്‍. ക്രമസമാധാനനിലയെക്കുറിച്ച്ക്രമസമാധാനനിലയെക്കുറിച്ച് ദേശീയതലത്തില്‍ ഒരുമാസം നീണ്ട കുപ്രചരണം നടത്തി. വൈദ്യുതീകരണവും വെളിയിട വിസർജ്യ വിമുക്തവുമായ സംസ്ഥാനമാണ് കേരളമെന്നും ട്രാൻസ്ജന്റർ വിഭാഗത്തിന് നൽകിയ പരിഗണനയിലും ഒന്നാമതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

അന്തരിച്ച ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍, മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചായിരുന്നു ബജ്റ്റ് സമ്മേളനത്തിന് തുടക്കമായത്.
അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളത്തില്‍ ഒരു ഭീഷണിയും ഇല്ലെന്നും അത്തരം പ്രചരണങ്ങൾ അപലപനീയമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ക്രമസമാധനത്തിലും കേരളം മുന്നിലാണെന്നും നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക പ്രതിസന്ധിക്കിടയാക്കി. കാലാവസ്ഥ വ്യതിയാനവും പരിസര മലിനീകരണവും വെല്ലുവിളികളാണെന്നും അതിനെ മറികടക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് സംസ്ഥാന ബജറ്റ്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here