Advertisement

ദിലീപിന് ദൃശ്യങ്ങൾ നൽകരുതെന്ന് പോലീസ്

January 22, 2018
Google News 0 minutes Read
shouldnt give visuals to dileep says police

നടി ആക്രമിക്കപ്പെട്ട കേസിൽ സമർപ്പിച്ച രേഖകളുടെയും ദൃശ്യങ്ങളുടെയും പകർപ്പ് പ്രതിയായ ദിലീപിന് നൽകരുതെന്ന് പൊലീസ്.

ദിലീപിന്റേത് നടിയെ അപമാനിക്കാനുള്ള നീക്കമാണെന്നും അതുകൊണ്ട് പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ നൽകരുതെന്നുമാണ് പൊലീസിന്റെ ആവശ്യം. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് ദിലീപ് ഹർജിയിൽ പറയുന്നതെന്നും പൊലീസ് പറയുന്നു.

ഹർജിയിലൂടെ നടിയെ വീണ്ടും ആക്രമിക്കുകയാണ് ദിലീപെന്നും ചൂണ്ടിക്കാണിച്ച് പ്രോസിക്യൂഷൻ ഉടൻ സത്യവാങ്മൂലം സമർപ്പിക്കും.

അതേസമയം, പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here