ഹാദിയയുടെ വിവാഹത്തില്‍ ഇടപെടനാകില്ലെന്ന് സുപ്രീം കോടതി

ഹാദിയയുടെ വിവാഹത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. ഹേബിയസ് കോര്‍പസ് പരിഗണിച്ച് വിവാഹം റദ്ദാക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി ഇന്ന് വ്യക്തമാക്കിയത്. ഹാദിയ തന്റെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ വിവാഹത്തില്‍ ഇനി അന്വേഷണം വേണ്ട.  എന്‍ഐഎ കേസ് അന്വേഷിക്കട്ടെ.  വിവാഹവും എന്‍ഐഎയുടെ അന്വേഷണവും രണ്ട് രണ്ടാണ്.  ഫെബ്രുവരി 22കേസ് വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കേസ് പരിഗണിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More