ശ്രീജിത്തിന്റെ സമരം; ഫേസ്ബുക്ക് കൂട്ടായ്മ പിന്തുണ അവസാനിപ്പിച്ചു

ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ചുള്ള ദുരൂഹതകള്‍ സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് പടിക്കല്‍ 750ലേറെ ദിവസങ്ങളായി സമരം ചെയ്യുന്ന ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ സമരത്തിന് ഫേസ്ബുക്ക് കൂട്ടായ്മ നല്‍കി പോന്ന പിന്തുണ അവസാനിപ്പിച്ചു. ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനാലാണ് പിന്തുണ അവസാനിപ്പിക്കുന്നതെന്ന് ഫേസ്ബുക്ക് കൂട്ടായ്മ പറഞ്ഞു. സിബിഐ കേസ് ഏറ്റെടുത്തതോടെ ശ്രീജിത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നാണ് കൂട്ടായ്മയുടെ അഭിപ്രായം. എന്നാല്‍ ശ്രീജിത്തിനെ പല രാഷ്ട്രീയ പാര്‍ട്ടികളും ഹൈജാക്ക് ചെയ്‌തെന്നും ഫേസ്ബുക്ക് കൂട്ടായ്മ വിമര്‍ശിച്ചു. സിബിഐ കേസിന്റെ അന്വേഷണം ആരംഭിച്ച ശേഷം മാത്രമേ
താന്‍ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ശ്രീജിത്ത് ഇപ്പോഴും. ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ വലിയ പ്രകടനമാണ് സെക്രട്ടറിയേറ്റിന് മുന്‍പില്‍ അരങ്ങേറിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here