Advertisement

തനിക്കെതിരെ പരാതിയില്ലെന്ന് ബിനോയ് കോടിയേരി; ബിനോയിക്കെതിരെ ജാസ് ടൂറിസം കമ്പനി

January 24, 2018
Google News 0 minutes Read

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി പണമിടപാടില്‍ കൃത്രിമം നടത്തിയിട്ടുള്ളതില്‍ പരാതിയുണ്ടെന്ന് ദുബായിലെ ജാസ് ടൂറിസം കമ്പനി. കമ്പനി നല്‍കിയ പരാതിയുടെ പകര്‍പ്പും മാധ്യമങ്ങള്‍ക്ക് ലഭിച്ചു. വിവിധ രാജ്യങ്ങളില്‍ ബിസിനസ്സ് ആവശ്യത്തിലേക്കായി 7,87,50,000 രൂപയാണ് ബിനോയി കടം വാങ്ങിയത്. ബാങ്ക് പലിശയുള്‍പ്പെടെ ഇത്‌ 13 കോടി രൂപ വരുമെന്നും ജാസ് കമ്പനി മേധാവി ഹസ്സന്‍ ഇസ്മായീല്‍ അബ്ദുള്ള അല്‍ മര്‍സൂഖി പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി രേഖകളില്‍ പറയുന്ന പണമിടപാട് കേസുകളെല്ലാം നിയമപരമായി ഒത്തുതീര്‍ന്നിട്ടുള്ളതാണെന്ന് ബിനോയ് കോടിയേരി പറഞ്ഞു.
7460e165-addd-44b6-a30e-a890d2f260a3

8c393f12-82cc-4365-85aa-47581443e04c

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here