ശ്രീജിവിന്റെ മരണം; സിബിഐ അന്വേഷണം ആരംഭിച്ചു

ശ്രീജിവിന്റെ കസ്റ്റഡി മരണത്തെ കുറിച്ചുള്ള സിബിഐ അന്വേഷണം ആരംഭിച്ചു. സിബിഐ അന്വേഷണം ആരംഭിച്ചെങ്കിലും സെക്രട്ടറിയേറ്റിന് മുന്‍പില്‍ ന
ടത്തുന്ന സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു. ആരെയും പ്രതിചേര്‍ക്കാതെ അസ്വാഭാവിക മരണത്തിനാണ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ അന്വേഷണ നടപടികള്‍ ആരംഭിക്കും. സിബിഐ അന്വേഷണം ആരംഭിച്ചതോടെ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തിറങ്ങിയിരുന്ന ഫേസ്ബുക്ക് കൂട്ടായ്മ സമരത്തിന് നല്‍കി പോന്ന പിന്തുണ അവസാനിപ്പിച്ചിട്ടുണ്ട്. സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണ നടപടികള്‍ ആരംഭിച്ചാല്‍ തന്റെ സമരം അവസാനിപ്പിക്കുമെന്ന് ശ്രീജിത്ത് മുന്‍പ് പറഞ്ഞിരുന്നെങ്കിലും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരുമെന്നാണ് ഇപ്പോള്‍ പറയുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here