ശ്രീനിവാസന്റെ ആരോഗ്യനില തൃപ്തികരം

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്‍ വ്യാഴാഴ്ച ആശുപത്രി വിടും. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട രീതിയില്‍ ഒന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്തകളെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണ് ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് ശ്രീനിവാസനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ആരോഗ്യനില വീണ്ടെടുത്ത ശ്രീനിവാസന്‍ നാളെ തന്നെ ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here