Advertisement

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു

February 8, 2025
Google News 2 minutes Read

“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്ക്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍,ഡോണി ഡാർവിൻ , ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ,വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്.

Story Highlights : sreenivasan is back to acting with dhyan sreenivasan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here