ഇന്ത്യയെ നാണം കെടുത്താതെ വാലറ്റം പൊരുതി; സൗത്താഫ്രിക്കയ്ക്ക് ജയിക്കാന്‍ 241

ജോഹന്നാസ്ബര്‍ഗിലും ഒരു വിജയിയുണ്ടാകുമെന്ന് ഉറപ്പ്. ഇനിയും രണ്ട് ദിവസങ്ങള്‍ അവശേഷിക്കേ സൗത്താഫ്രിക്കയ്ക്ക് വിജയിക്കാന്‍ വേണ്ടത് 241 റണ്‍സ്. ആദ്യ രണ്ട് കളികളും വിജയിച്ച സൗത്താഫ്രിക്ക പരമ്പര നേടി കഴിഞ്ഞതിനാല്‍ ഈ മത്സരത്തെ വേണ്ടത്ര ഗൗരവമായി എടുക്കണമെന്നില്ല. പക്ഷേ ഇന്ത്യയ്ക്ക് മാനം രക്ഷിക്കാന്‍ ഈ മത്സരം ജയിക്കണം. സൗത്താഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ ഏഴ് റണ്‍സിന്റെ ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 247ല്‍ അവസാനിച്ചു. അജിങ്ക്യ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രഹാനെ 48 റണ്‍സ് നേടി. ക്യാപ്റ്റന്‍ കോഹ്‌ലി 41 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒരു സമയത്ത് ഇരുന്നൂറിലേക്ക് എത്തില്ലെന്ന് തോന്നിയ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിന് കാവലായത് വാലറ്റം നടത്തിയ മികച്ച പ്രകടനമാണ്. ഭുവനേശ്വര്‍ കുമാര്‍ 33 റണ്‍സും മൊഹമ്മദ് ഷമി 27 റണ്‍സും നേടി സ്‌കോര്‍ ബോര്‍ഡിന് ജീവനേകി. ഫിലാന്‍ഡര്‍, റബാഡ, മോണ്‍ മോര്‍ക്കല്‍ തുടങ്ങിയവര്‍ സൗത്താഫ്രിക്കയ്ക്ക് വേണ്ടി മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ടെസ്റ്റിന്റെ നാലാം ദിവസമായ നാളെ കൂടുതല്‍ നിര്‍ണ്ണായകമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here