അമിത് ഷായെ പരിഹസിച്ച് സിദ്ധരാമയ്യ

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ പരിഹസിച്ച് കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ രംഗത്ത്. സിദ്ധരാമയ്യ അഴിമതിക്കാരനാണെന്ന അമിത് ഷായുടെ വിമര്‍ശനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുകയായിരുന്നു സിദ്ധരാമയ്യ. അമിത് ഷാ തലച്ചോറില്ലാത്ത ആളാണെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. മുന്‍പ് ഇരുമ്പ് കൂട്ടില്‍ അടക്കപ്പെട്ട ഒരു കിളി കൂട്ടിലടക്കപ്പെട്ട മറ്റൊരു കിളിയെയാണ് കര്‍ണാടകയില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കൊണ്ടുവരുന്നതെന്നും സിദ്ധരാമയ്യ പരിഹസിച്ചു. അമിത് ഷായെയും യെഡിയൂരപ്പയേയും ഉന്നം വെച്ചായിരുന്നു സിദ്ധരാമയ്യയുടെ പരിഹാസം.
Amit Shah has no brain it seems, he is a brainless man: Karnataka CM Siddaramaiah pic.twitter.com/OZE3yAmA57
— ANI (@ANI) January 26, 2018
Says an ex-jail bird who chose another former jail bird to be his party’s CM candidate for our Karnataka election.
Can he present facts about the so called corruption charges against me or my Govt?
Just telling lies wont help. People will not believe his #jumlas https://t.co/R1OW6FiipB
— Siddaramaiah (@siddaramaiah) January 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here