Advertisement

ഉണ്ണി മുകുന്ദനെതിരായ കേസ് ഇന്ന് കോടതിയിൽ

January 27, 2018
Google News 1 minute Read
unni mukundan

നടൻ ഉണ്ണിമുകുന്ദൻ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുവെന്ന പരാതിയിൽ പരാതിക്കാരിയായ യുവതി ഇന്ന് കോടതിയിൽ ഹാജരാകും.

പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ എറണാകുളം സിജെഎം കോടതി നിർദേശം നൽകിയിരുന്നു. തിരക്കഥാകൃത്തായ യുവതി കഥ പറയാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തിയപ്പോൾ അവിടെ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് യുവതി നേരത്തെ പരാതി നൽകിയിരുന്നു.

അതേസമയം, യുവതി കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണെന്ന് ഉണ്ണി മുകുന്ദന്റെ അഭിഭാഷകനും വാദിച്ചിരുന്നു. വാദം കേട്ട കോടതി പരാതിക്കാരിയോട് ഇന്ന് നേരിട്ട് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

unni mukundan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here