തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം; സ്റ്റാലിന്‍ രംഗത്ത്

തമിഴ്‌നാട്ടില്‍ ബസ് നിരക്ക് വര്‍ധിപ്പിച്ചതില്‍ സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം. നിരക്ക് വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. നിരക്ക് കുറക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് വീട്ടില്‍ പോകണമെന്നും സ്റ്റാലിന്‍ നിശിതമായി വിമര്‍ശിച്ചു. ആറ് വർഷത്തിനു ശേഷം കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിൽ ബസ് നിരക്ക് വർധിപ്പിച്ചത്. 20 മുതൽ 54 ശതമാനമാണ് ബസ് നിരക്ക് വർധിപ്പിച്ചത്. 2011 നവംബറിലായിരുന്നു ഇതിനു മുൻപ് ബസ് നിരക്ക് വർധിപ്പിച്ചത്.
This protest is not going to stop today.The bus fare price hike should be rolled back at once. If it is not possible then the CM should resign and go home: MK Stalin pic.twitter.com/eArHwWRpt1
— ANI (@ANI) January 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here