വട്ടവടയിൽ ഹർത്താൽ പൂർണം

വട്ടവടയിൽ പഞ്ചായത്തംഗത്തിന് കുത്തേറ്റ സംഭവത്തിൽ പ്രതിക്ഷേധിച്ച് സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം. ഉച്ചയ്ക്ക് മുമ്പ് പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് പൊലീസ് തയ്യാറായില്ലെങ്കിൽ വട്ടവടയിൽ ക്രമ സമാധാനം തകരുമെന്ന് സിപിഎം മുന്നറിയിപ്പ് നൽകി. വട്ടവടയിലെ സി ഡി എസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം- ബി ജെ പി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷമാണ് കത്തികുത്തിൽ കലാശിച്ചത്.
സിപിഎം പ്രവർത്തകനും ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ കുമാറിനാണ് കുത്തേറ്റത്.
കുമാറിനെ പട്ടാപ്പകൽ കുത്തി പരിക്കേൽപ്പിച്ചത് ബി ജെ പി പ്രവർത്തകനായ അരിവഴകനാണെന്ന് കുമാർ പൊലീസിൽ മൊഴി നൽകിയിരുന്നു.
വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം വട്ടവടിയിൽ എത്തിയിട്ടുണ്ട്.
vattavada hartal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here