Advertisement

എന്‍സിപി ദേശീയ നേതൃത്വം നാളെ ചേരും; ശശീന്ദ്രന്റെ മന്ത്രിസ്ഥാനം ചര്‍ച്ചയാകും

January 28, 2018
Google News 0 minutes Read
NCP

ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എ.കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് ഉറപ്പായി. എന്‍സിപി ദേശീയ നേതൃത്വം ഇതേ കുറിച്ച് നാളെ ചര്‍ച്ച ചെയ്യും. മന്ത്രി സ്ഥാനത്തിനായ് നാളെ തന്നെ ഔദ്യോഗികമായി എല്‍ഡിഎഫിനോട് ആവശ്യം ഉന്നയിക്കാനാണ് എന്‍സിപിയുടെ തീരുമാനം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ ഇതേ കുറിച്ച് സൂചനകള്‍ നല്‍കി. കുറ്റവിമുക്തനായാല്‍ മന്ത്രിസ്ഥാനം ശശീന്ദ്രന് നല്‍കുമെന്ന് ടി.പി പീതാംബരന്‍ അറിയിച്ചിരുന്നു. അതേ സമയം എന്‍സിപിയില്‍ ഭിന്നതകളുണ്ടെന്ന വാര്‍ത്തകളും അദ്ദേഹം നിഷേധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here