ബാബു റാമിനെതിരായ കേസില്‍ രണ്ട് മാസത്തിനകം അന്തിമ റിപ്പോര്‍ട്ട്

മുൻ മന്ത്രി കെ ബാബുവിന്റെ ബിനാമി എന്നാരോപിക്കപ്പെടുന്ന ബാബു റാമിനെതിരായ കേസിൽ രണ്ട് മാസത്തിനകം വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കും. വിജിലൻസ് ഡയറക്ടറുടെ ഉറപ്പ് രേഖപ്പെടുത്തിയ കോടതി കേസ് തീർപ്പാക്കി. ബാബുറാമിന്റെയും ഭാര്യയുടെയും പേരിലാണ് കെ ബാബു അനധികൃത സ്വത്ത് സമ്പാദിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.ബാബുറാമിനെതിരെ കേസെടുക്കാൻ
മാത്രമുള്ള തെളിവുകൾ ഇല്ലെന്ന് വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു. റിപോർട് അനന്തമായി നീട്ടുതിൽ കോടതി കഴിഞ്ഞ ദിവസം
അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബാബുറാം കോടതിയെ സമീപിച്ചത്. ബാബുറാമിന്റെ പേരിൽ കോടികൾ വിലമതിക്കുന്ന 25 ൽ അധികം സ്ഥലങ്ങൾ ഉണ്ടന്നും ഇത് ബാബുവിന്റെ അനധികൃത സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയതാണെന്നായിരുന്നു വിജിലൻസ് കേസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here