Advertisement

അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെ ബാബുവിനെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു

March 26, 2025
2 minutes Read
k babu

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ ബാബു എംഎൽഎയ്‌ക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. കലൂർ പി എം എൽ എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2007 ജൂലൈ ഒന്ന്, 2016 ജനുവരി 25 കാലഘട്ടത്തിൽ കെ ബാബു വരുമാനത്തിൽ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. 25.82 ലക്ഷം രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു കണ്ടുകെട്ടിയത്. ഇ ഡി യുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്.

2020 ജനുവരി 22 നായിരുന്നു ഇ ഡി മുൻ മന്ത്രി കെ ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. വിശദമായ അന്വേഷണമായിരുന്നു ഇ ഡിയുടെ നേതൃത്വത്തിൽ നടന്നിരുന്നത്. ജനപ്രതിനിധിയെന്ന നിലയിൽ പലപ്പോഴായി സർക്കാരിൽ നിന്ന് കൈപ്പറ്റിയിരുന്ന 40 ലക്ഷം രൂപ വിജിലൻസ് പരിഗണിച്ചിരുന്നില്ലെന്ന് ഇ ഡിയെ ബാബു അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്ക്കു തുല്യമായ സ്വത്തു കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇ ഡി കടക്കുകയായിരുന്നു.

Story Highlights : ED files chargesheet against K Babu in disproportionate assets case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top