Advertisement

വധു പന്തലില്‍ സമയത്തിനെത്തിയില്ല; വിവാഹം ക്യാന്‍സല്‍

January 30, 2018
1 minute Read
wedding

കൃത്യനിഷ്ഠയില്ലാത്ത വധുവിനെ വേണ്ടെന്ന് വച്ച് വരന്‍. ലണ്ടനിലാണ് സംഭവം. 46കാരിയായ നിക്കോള ടൗച്ചി എന്ന യുവതിയെയാണ് വരന്‍ ഡാരന്‍ ഫേണ്‍ കൃത്യ സമയത്ത് വിവാഹ പന്തലില്‍ എത്താത്തതിനാല്‍ ഒഴിവാക്കിയത്. 12,000പൗണ്ട് ചെലവഴിച്ച് കല്യാണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയ വിവാഹത്തില്‍ നിന്നാണ് മിനുട്ടുകള്‍ക്ക് മുമ്പ് വരന്‍ പിന്മാറിയത്.
ആ കഥ ഇങ്ങനെ
മൂന്ന് മക്കളുടെ അമ്മയായ നിക്കോള മേയ്ക്ക് അപ് ചെയ്ത് വന്നപ്പോഴാണ് മക്കള്‍ ഇരുവരും വീട്ടില്‍ മുത്തശ്ശിയോടൊപ്പം ഒരുങ്ങാതെ ഇരിക്കുന്നത് കണ്ടത്. സ്വന്തം മാതാപിതാക്കളുടെ സമ്മതമില്ലാതെയാണ് നിക്കോള വിവാഹത്തിന് ഒരുങ്ങിയത്. മക്കളെ വല്ലവിധേയനേയും ഒരുക്കി പാതി വഴിയില്‍ എത്തിയപ്പോഴാണ് ഫ്ളവര്‍ ഗേളായി വരാമെന്ന് വാക്ക് പറഞ്ഞ കുട്ടി ഒഴിഞ്ഞ് മാറുന്നത്. പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി മകളുടെ ഡ്രസ് എടുത്ത് വിവാഹത്തിനെത്താന്‍ ശ്രമിച്ചു. എന്നാല്‍ കൃത്യ സമയത്ത് എത്താന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിവാഹ റിസപ്ഷന്‍ നടക്കുന്ന സ്ഥലത്തേക്കാണ് നിക്കോള ചെന്നത്. എന്നാല്‍ സ്വന്തം വിവാഹത്തിന് പോലും സമയത്തിന് എത്താന്‍ കഴിയാത്ത നിക്കോളയെ ഭാര്യയാക്കേണ്ടെന്ന് ഡാരന്‍ അപ്പോഴേക്കും തീരുമാനം എടുത്തിരുന്നു. . 2014-ല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായവരാണ് ഡാരനും നിക്കോളയും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top