Advertisement

പാലക്കാട് മന്ത് രോഗം വ്യാപിക്കുന്നു

January 30, 2018
Google News 0 minutes Read
filariasis

പാലക്കാട് ജില്ലയിൽ മന്തുരോഗം വ്യാപകമാകുന്നു. ആലത്തൂരിൽ നടത്തിയ രക്തപരിശോനയിൽ അഞ്ചു പേരെ രോഗവാഹകരാണെന്ന് കണ്ടെത്തി. 2008ന് ശേഷം രോഗബാധ വർധിക്കുന്നത് ഇതാദ്യമാണ്.

പാലക്കാട് നഗരസഭയും അതോട് ചേർന്ന് കിടക്കുന്ന പതിനഞ്ച് പഞ്ചായത്തുകളും മന്ത് രോഗഭീഷണിയുള്ളതാണ്. എന്നാൽ, കഴിഞ്ഞ പത്തുവർഷമായി ഇത് നിയന്ത്രണ വിധേയമായിരുന്നു. കഴിഞ്ഞ ദിവസം ആലത്തൂരിൽ നടത്തിയ ദ്രുത രക്ത പരിശോധനയിലാണ് അഞ്ച് പേർ രോഗവാഹകരാണെന്ന് കണ്ടെത്തിയത്. 195 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.

കേരളത്തിൽ ആലപ്പുഴ ജില്ലയിലാണ് ഏറ്റവുമധികം മന്തുരോഗികളുള്ളത്. എന്നാൽ, പുതിയ രോഗബാധയേൽക്കുന്നവരിൽ കൂടുതൽ പാലക്കാട് ജില്ലയിലാണ്. പരിസര ശുചിത്വമില്ലായ്മ മൂലം കൊതുകുകൾ വ്യാപിക്കുന്നതാണ് തീരദേശ ജില്ലയല്ലാഞ്ഞിട്ടും പാലക്കാട് രോഗബാധ വർധിക്കാൻ കാരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here