Advertisement

ബിനോയിക്കെതിരായ പണമിടപാട് ആരോപണം; കോടിയേരിയുടെ പ്രതികരണം

January 30, 2018
Google News 0 minutes Read
kodiyeri kodiyeri malappuram ldf candidate to be declared tomorrow kodiyeri press meet at kannur CPI helped UDF to save their face says kodiyeri

മകന്‍ ബിനോയ് കോടിയേരിക്കെതിരായ പണമിടപാട് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കേസുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളൊന്നും തനിക്ക് മുന്‍പില്‍ എത്തിയിട്ടില്ലെന്ന് കോടിയേരി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് ആരും തന്നെ വന്ന് കണ്ടിട്ടില്ലെന്നും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് ഗള്‍ഫിലെ നിയമങ്ങള്‍ അനുസരിച്ച് തീര്‍ക്കണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ബിനോയ് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇതില്‍ താനുമായി ബന്ധപ്പെട്ട് ഒരു ഇടപാടും നടന്നിട്ടില്ല. ഇക്കാര്യത്തിലുള്ള പാര്‍ട്ടിയുടെ നിലപാട് പാര്‍ട്ടി സെക്രട്ടറിയേറ്റും ഉന്നത നേതൃത്വവും അറിയിച്ചിട്ടുള്ളതാണെന്നും കോടിയേരി വ്യക്തമാക്കി. കേസുമായി ബന്ധമുണ്ടെന്ന് പറയുന്ന മകന്‍ ബിനോയ് ഇപ്പോള്‍ ദുബായിലുള്ളപ്പോള്‍ യുഎഇ പൗരന്‍ എന്തിനാണ് കേരളത്തില്‍ വന്ന് കഷ്ടപ്പെടുന്നതെന്നും കോടിയേരി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ആവർത്തിക്കുന്ന മാധ്യമങ്ങൾക്ക് അജണ്ടകളുണ്ടെന്നും കോടിയേരി ആരോപിച്ചു. മാധ്യമ വാർത്തകളിൽ തളരുന്ന പാർട്ടിയല്ല സിപിഎം എന്നും അത് പലവട്ടം തെളിഞ്ഞിട്ടുള്ളതാണെന്നും കോടിയേരി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here