എലി സോപ്പിട്ട് കുളിക്കുന്നത് കണ്ടിട്ടുണ്ടോ ? വീഡിയോ

മനുഷ്യരെ പോലെ മൃഗങ്ങൾക്കുമുണ്ട് കുളി. എന്നാൽ സോപ്പിട്ട് ദേഹമെല്ലാം മനുഷ്യരെ പോലെ ഉരച്ചു കഴുകി കുളിക്കുന്ന മൃഗത്തെ കണ്ടിട്ടുണ്ടോ ? ഇത്തരത്തിൽ കുളിക്കുന്ന ഒരു എലിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പെറുവിലെ അങ്കാഷിലെ ഹുറാസ് നഗരത്തിലെ വീട്ടിൽനിന്ന് ചിത്രീകരിച്ചതാണ് ഈ വീഡിയോ. രണ്ടുകാലിൽ നിവർന്നുനിന്ന്, കൈകൊണ്ട് മുഖവും തലയും ശരീരവും സോപ്പുപയോഗിച്ച് കഴുകുന്നത് ദൃശ്യങ്ങളിൽ കാണാം. ഡിജെയായ ഹോസെ കൊറയയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. താൻ കുളിക്കാനായി കയറിയപ്പോഴാണ് കുളിമുറിയിൽ അത്ഭുതപ്പെടുത്തുന്ന ഈ ദൃശ്യം കണ്ടതെന്നാണ് ഹോസെ അവകാശപ്പെടുന്നത്.
മനുഷ്യർ കുളിക്കുന്നതുപോലെ തന്നെയായിരുന്നു എലിയുടെ കുളിയെന്നും അദ്ദേഹം പറയുന്നു. 30 സെക്കൻഡോളം എലിയുടെ നീരാട്ട് നീണ്ടുനിന്നു. വൃത്തിയായെന്ന് ഉറപ്പുവരുന്നതുവരെ കുളി അവൻ തുടർന്നെന്നും കൊറയ പറയുന്നു. മൃഗങ്ങളെ സ്‌നേഹിക്കുന്നയാളാണ് താനെന്നും, കുളി കഴിഞ്ഞ് സ്വസ്ഥമായി തിരിച്ചുപോകുന്നതുവരെ താൻ കാത്തുനിന്നുവെന്നും കൊറയ വ്യക്തമാക്കി.
ഓൺലൈനിൽ കൊറയ പോസ്റ്റ് ചെയ്ത വീഡിയോ രണ്ടുദിവസംകൊണ്ട് 3.7 കോടിയോളം പേരാണ് കണ്ടത്. റെഡ്ഡിറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇത്രയും ജനപ്രീതി കൈവരിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിലർക്ക് ഇത് യഥാർഥ എലി തന്നെയാണോ എന്ന കാര്യത്തിൽ ഇനിയും വിശ്വാസം വന്നിട്ടില്ല.
rat bathing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here