മനുഷ്യത്വമില്ലാത്ത മനുഷ്യര്‍; മാനസിക വൈകല്യമുള്ള സ്ത്രീയെ അയല്‍വാസികള്‍ മര്‍ദ്ദിച്ചു

മാനസിക വൈകല്യമുള്ള സ്ത്രീയെ അയല്‍വാസികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. കൊച്ചിയിലെ വൈപ്പിനിലാണ് മനുഷ്യതരഹിതമായ സംഭവം. മാനസിക വൈകല്യമുള്ളവര്‍ ഏതെങ്കിലും തരത്തില്‍ പ്രകോപനമുണ്ടാക്കിയാല്‍ ഉടന്‍ പോലീസിനെ അറിയിക്കുകയോ മറ്റ് ചികിത്സ കേന്ദ്രങ്ങളില്‍ അറിയിക്കുകയോ ചെയ്യാന്‍ സൗകര്യങ്ങളുള്ളപ്പോഴാണ് നാട്ടുകാര്‍ നോക്കി നില്‍ക്കേ ചിലര്‍ ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി മര്‍ദ്ദിച്ചത്. രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് അടിക്കുകയും കാലില്‍ ചട്ടുകം വെച്ച് പൊള്ളിക്കുകയും ചെയ്യുന്ന രംഗങ്ങള്‍ മനുഷ്യത്വത്തെ ചോദ്യം ചെയ്യുന്നതാണ്. അയല്‍വാസികള്‍ക്ക് നിരന്തരം ഉപദ്രവമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. മുനമ്പം പോലീസ് നാല് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here