അറ്റ് ലസ് രാമചന്ദ്രന്‍ മോചിതനാകുന്നു

അറ്റ് ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. വിദേശകാര്യ മന്ത്രാലയം മോചനത്തിനായി ഇടപെടുന്നുവെന്നാണ് സൂചന. 2015ലാണ് അറ്റ് ലസ് രാമചന്ദ്രന്‍ ദുബായിയില്‍ അറസ്റ്റിലാകുന്നത്. ബാങ്കുകള്‍ക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ ബാധ്യതാവിവരങ്ങള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിനും കൈമാറിയിട്ടുണ്ട്. പ്രധാനപ്പെട്ട 22 കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ എതിര്‍കക്ഷികള്‍ സമ്മതിച്ചതായായി റിപ്പോര്‍ട്ടുകളുണ്ട്. മോചിതനായാല്‍ ബാധ്യത തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്.
സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രന്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ കേസില്‍നിന്നു പിന്മാറും എന്നാണ് ബാങ്കുകള്‍ അറിയിച്ചത്. ഗുജറാത്ത് സ്വദേശികളുമായുള്ള കേസാണ് ഒത്തുതീരാന്‍ കാലതാമസം നേരിട്ടത്. ഇപ്പോള്‍ ഇവരും കേസ് പിന്‍വലിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ടെന്ന് സൂചനയുണ്ട്. മധ്യസ്ഥ ചര്‍ച്ച പുരോഗമിക്കുകയാണ്.
atlas ramachandran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here